രാഹുല്‍ ഗാന്ധി ജെല്ലിക്കെട്ട് കാണാന്‍ മധുരയിലെത്തി

ചെന്നൈ: പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ജെല്ലിക്കെട്ടില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മധുരയിലെത്തി. തമിഴ്നാട്ടില്‍ നിന്ന് തനിക്ക് ഏറെ സ്നേഹം ലഭിച്ചിട്ടുണ്ട്. തമിഴ് ജനതക്കൊപ്പം നില്‍ക്കുകയും അവരുടെ സംസ്‌കാരവും ഭാഷയും ചരിത്രവും സംരക്ഷിക്കുകയും ചെയ്യേണ്ടത് തന്റെ കടമയാണെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യയുടെ ഭാവിക്ക് തമിഴ് സംസ്‌കാരവും ഭാഷയും ചരിത്രവും വളരെ പ്രധാനമാണ്. അതുകൊണ്ടാണ് താന്‍ ഇവിടെക്കെത്തിയത്. തമിഴ് സംസ്‌കാരത്തേയും ഭാഷയേയും ചരിത്രത്തേയും എല്ലാവരും ബഹുമാനിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

തമിഴ് ജനതയേയും അവരുടെ സംസ്‌കാരത്തെയും തകര്‍ക്കാന്‍ കഴിയുമെന്ന് കരുതുന്ന ആളുകള്‍ക്ക് ഒരു സന്ദേശം നല്‍കാനാണ് താന്‍ ഇവിടെയത്തിയത്. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെയും കാളയുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള ജല്ലിക്കെട്ട് ഒരുക്കങ്ങളില്‍ സംതൃപ്തനാണെന്നും അവണിയാപുരത്തെ ജല്ലിക്കെട്ട് വേദി സന്ദര്‍ശിച്ച ശേഷം രാഹുല്‍ വ്യക്തമാക്കി.

Top