അന്തരിച്ച വി.വി പ്രകാശിന്റെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

മലപ്പുറം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് വയനാട് എംപി രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ വി വി പ്രകാശിന്റെ എടക്കരയിലെ വസതിയിലെത്തിയ രാഹുല്‍ ഗാന്ധി കുടുംബാംഗങ്ങളുമായി 15 മിനിറ്റോളം സംസാരിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഫലം കാത്തിരിക്കെയാണ് വി വി പ്രകാശ് വിട പറഞ്ഞത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, വണ്ടൂര്‍ എം എല്‍എ എ.പി അനില്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി വി എസ് ജോയ്, താത്ക്കാലിക ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി തുടങ്ങിയവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

 

Top