പ്രളയക്കെടുതി വിലയിരുത്താന്‍ രാഹുല്‍ ഗാന്ധിയുടെ ദ്വിദിന പര്യടനം

rahul

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദ്വിദിന പര്യടനം ഇന്ന്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം 10.15ന് ഹെലികോപ്റ്ററില്‍ ചെങ്ങന്നൂരിനു പോകും.

11.45 വരെ ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ആലപ്പുഴയിലേക്ക്. 12.30 മുതല്‍ 1.30 വരെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും മത്സ്യത്തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും.

2.30ന് ആലപ്പുഴയില്‍ നിന്നു കൊച്ചിയിലേക്കു തിരിക്കും. 3.45 മുതല്‍ 6.15 വരെ ആലുവയിലെ ദുരിതാശ്വാസ ക്യാമ്പുകളും ചാലക്കുടിയിലെയും ചേന്ദമംഗലത്തേയും പ്രളയബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും. തുടര്‍ന്ന് കൊച്ചിയില്‍ വിശ്രമം.

നാളെ രാവിലെ 10 ന് വിമാനത്തില്‍ കോഴിക്കോടിന്. 10.45ന് കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് ഹെലികോപ്റ്ററില്‍. 12.30 വരെ പ്രളയത്തില്‍ തകര്‍ന്ന കോട്ടത്തറ ഗ്രാമം സന്ദര്‍ശിക്കും. തുടര്‍ന്നു കോഴിക്കോട് വഴി ഡല്‍ഹിക്കു മടങ്ങും.

Top