പാര്‍ലമെന്റിന് അകത്തും പുറത്തും കേരളത്തിന് വേണ്ടി പോരാടും: രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: തന്നെ റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മലപ്പുറം ജില്ലയിലേതടക്കം മൂന്നു നിയമസഭാ മണ്ഡലങ്ങളിലാണ് രാഹുല്‍ ഇന്ന് പര്യടനം നടത്തുന്നത്. ശനിയും ഞായറും മണ്ഡലത്തിലെ വിവിധ സ്വീകരണ യോഗങ്ങളില്‍ പങ്കെടുക്കും.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് രാഹുല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു. നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ കാളികാവിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആദ്യ റോഡ് ഷോ.

മഴയും കനത്ത ഇടിയും കാറ്റും വകവയ്ക്കാതെ ആയിരങ്ങളാണ് റോഡിന് ഇരുവശവും രാഹുലിനെ കാണാനായി കാത്തുനിന്നത്.കേരളത്തിന് വേണ്ടി പാര്‍ലമെന്റിന് അകത്തും പുറത്തും പോരാടുമെന്നും വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാരോടാണ് കടപ്പാടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Top