രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ ; കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് ചൂടിലേക്ക് . .

rahul

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുൽ കേരളത്തിലെത്തുന്നത്. സ്ഥാനാർത്ഥിപട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി രാഹുൽ ചർച്ചനടത്തും.

ഇന്ന് വൈകിട്ട് 3.30ന് രാഹുൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടർന്ന് ഹെലികോപ്റ്ററിൽ നാഗർകോവിലേക്ക് പോകും. 4.20 അവിടെ കോൺഗ്രസിന്റെ റാലിയിൽ പങ്കെടുക്കും. പിന്നീട് തിരുവനന്തപുരം വഴി കൊച്ചിയിലെത്തി തൃശ്ശൂരിൽ തങ്ങും.

നാളെ തൃപ്രയാറില്‍ ഫിഷര്‍മാന്‍ പാര്‍ലമെന്‍റില്‍ പങ്കെടുക്കുന്ന അദ്ദേഹം ഷുഹൈബിൻറെ കുടുംബാംഗങ്ങളെ കാണും. പിന്നീട് കാസർഗോഡെത്തി കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകളും സന്ദ‌ർശിക്കും. വൈകുന്നേരം കോഴിക്കോട് കടപ്പുറത്തെ ജനമഹാറാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. ജനമഹാറാലിയിലൂടെ കോൺഗ്രസ്സിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ തുടക്കമാകും.

Top