ലോക്‌സഭ തെരഞ്ഞെടുപ്പ്; വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് റെക്കോര്‍ഡിലേയ്ക്ക്

വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നിട്ട് നില്‍ക്കുന്നു. രാഹുലിന്റെ ലീഡ് 102375 കടന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധി റെക്കോര്‍ഡ് ലീഡ് നില ഉത്തിയിരിക്കുകയാണിപ്പോള്‍. കേരളത്തില്‍ യുഡിഎഫിനാണ് ആധിപത്യം.

അതേസമയം, അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് മുന്നില്‍ നില്‍ക്കുന്നത്. ആദ്യ ഘട്ടത്തില്‍ വോട്ടെണ്ണിയപ്പോള്‍ സ്മൃതി പിന്നിലായിരുന്നു. ഇരു സ്ഥാനാര്‍ഥികളും ശക്തമായി ഏറ്റുമുട്ടിയ മണ്ഡലമാണ് അമേഠി.

Top