മോശം നടപടി; ഇന്ധനവില ഒരു രൂപ കുറച്ചതിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

Rahul Gandhi

ന്യൂഡല്‍ഹി: ഇന്ധനവില ഒരു പൈസ മാത്രം കുറച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ നടപടി ബാലിശവും മോശവുമാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഒരു പൈസ കുറച്ചത് കഴിഞ്ഞ ആഴ്ച ഞാന്‍ നിങ്ങള്‍ക്കു മുമ്പില്‍ വെച്ച ഫ്യൂവല്‍ ചലഞ്ചിന് ചേര്‍ന്ന പ്രതികരണമല്ലെന്നും രാഹുല്‍ കുറിച്ചു.

രാവിലെ 6 മണിക്ക് പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയും എണ്ണക്കമ്പനികള്‍ കുറച്ചിരുന്നു. തുടര്‍ച്ചയായ 16 ദിവസത്തെ ഇന്ധനവിലവര്‍ധനവിനു ശേഷമാണ് ഇന്ന് ലിറ്ററിന് കേവലം ഒരു പൈസ മാത്രം കുറച്ചത്.

Top