‘മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴരെ അടിച്ചമര്‍ത്താനാകില്ല, തമിഴര്‍ക്കൊപ്പം’: രാഹുല്‍ ഗാന്ധി

rahul-gandi

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ് സിദ്ധാന്തങ്ങളെ അംഗീകരിക്കാത്തതിനാലാണ് തമിഴ് ജനത കൊല്ലപ്പെടുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴരെ അടിച്ചമര്‍ത്താനാകില്ലെന്നും കോണ്‍ഗ്രസ് എന്നും തമിഴര്‍ക്കൊപ്പമാണെന്നും രാഹുല്‍ കുറിച്ചു. തമിഴിലായിരുന്നു രാഹുലിന്റെ ട്വീറ്റ്.

അതിനിടെ, തൂത്തുക്കുടിയിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പര്‍ മൈനിങ് ഇന്‍ഡസ്ട്രിയുടെ പുതിയ പ്ലാന്റിന്റെ വിപുലീകരണം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

Top