വിമാനത്തിന്റെ യന്ത്രത്തിന് തകരാര്‍ ; രാഹുല്‍ ഗാന്ധിയുടെ ബിഹാര്‍ യാത്ര മുടങ്ങി

പാറ്റ്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബിഹാര്‍ യാത്ര മുടങ്ങി. വിമാനത്തിന്റെ യന്ത്രത്തകരാറിനേത്തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. തകാരാര്‍ അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കുകയായിരുന്നു.

രാഹുല്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യമറിയിച്ചത്. സംഭവത്തേത്തുടര്‍ന്ന് ബിഹാറിലെ തെരഞ്ഞെടുപ്പ് റാലികള്‍ വൈകുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ബിഹാറിനു പുറമേ ഒഡീഷയിലെ ബാലസോര്‍, മഹാരാഷ്ട്രയിലെ സംഗംനോര്‍ തുടങ്ങിയ ഇടങ്ങളിലും രാഹുലിന് ഇന്ന് തെരഞ്ഞെടുപ്പ് യോഗങ്ങള്‍ ഉണ്ടായിരുന്നു. ഈ യോഗങ്ങളെല്ലാം വൈകുമെന്നും പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.

Top