ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷം അസ്വസ്ഥതയുളവാക്കുന്നതാണെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: സമാധാനപരമായ പ്രതിഷേധം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമാണ്. അക്രമം ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷം അസ്വസ്ഥതയുളവാക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലെ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും പ്രകോപനങ്ങളില്‍ വീഴരുതെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു.

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലാണ് ഡല്‍ഹിയില്‍ വ്യാപക സംഘര്‍ഷം ഉടലെടുത്തത്. കല്ലേറില്‍ പൊലീസുകാരന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നൂറുകണക്കിന് വീടുകളും കടകളും നിരവധി വാഹനങ്ങളും തകര്‍ത്തു. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top