മധുവിനെ കൊലപ്പെടുത്തിയ സംഭവം ; അപലപിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്

Rahul-Gandhi

ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരുന്ന ഇത്തരത്തിലുള്ള അസഹിഷ്ണുതയ്‌ക്കെതിരെ മുന്നിട്ടിറങ്ങണമെന്നും, ഇത്തരം അക്രമങ്ങള്‍ക്കെതിരെ ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്നും രാഹുല്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

കേസില്‍ പതിനൊന്ന് പേരെ അറസ്റ്റു ചെയ്തു. സംഭവത്തില്‍ ഇനി നാലു പേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമം അടക്കം ഏഴ് വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തുമെന്നും തൃശൂര്‍ റേഞ്ച് ഐജി അജിത് കുമാര്‍ അറിയിച്ചു. കൊലപാതകം കൈയ്യബദ്ധമല്ലെന്നും ആസൂത്രിതം തന്നെയാണെന്നും ഐജി പറഞ്ഞു

Top