രാഹുല്‍ ഗാന്ധി ഇന്ന്; കേരളത്തില്‍ വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തും

കൊച്ചി: കോണ്‍ഗ്രസ് നേതാവും വയനാട് എം.പി.യുമായ രാഹുല്‍ ഗാന്ധി ഇന്നും തിങ്കളാഴ്ചയും വയനാടുമണ്ഡലത്തില്‍ പര്യടനം നടത്തും.

പ്രളയദുരിതമനുഭവിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങളാലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നതിനാലും സന്ദര്‍ശനം മാറ്റിവെക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. അധികൃതരുടെ അനുവാദം ലഭിച്ചതിനാലാണ് ഞായറാഴ്ചരാവിലെ വയനാട്ടിലേക്കു തിരിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

Top