രാഹുല്‍ ഗാന്ധി 2019 ജനുവരിയില്‍ യു.എ.ഇ. സന്ദര്‍ശിക്കും

RAHULGANDHI

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 2019 ജനുവരിയില്‍ യു.എ.ഇ. സന്ദര്‍ശിക്കും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിദേശ പര്യടനങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം.

ജനുവരി 11, 12 തീയതികളില്‍ യു.എ.ഇയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി അബൂദാബിയിലും ദുബൈയിലും ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. അധ്യക്ഷ സ്ഥാനം ഏറ്റെടുത്തശേഷം അദ്ദേഹം നടത്തുന്ന രണ്ടാമത് ഗള്‍ഫ് സന്ദര്‍ശനമാണിത്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അദ്ദേഹം ബഹ്‌റൈന്‍ സന്ദര്‍ശിച്ചിരുന്നു. ബഹ്‌റൈനില്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയ അദ്ദേഹം വിരുന്നിലും പെങ്കടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം അമേരിക്ക, ജര്‍മനി, ബ്രിട്ടണ്‍, സിങ്കപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു.

ഒക്ടോബറില്‍ യു.എ.ഇയില്‍ എത്താനിരുന്ന രാഹുല്‍ ഗാന്ധി വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു.

Top