രാഹുല്‍ഗാന്ധി കേരളത്തിലേക്ക്; മൂന്നുദിവസം മണ്ഡലത്തിലുണ്ടാകും

കൊച്ചി: മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഹുൽഗാന്ധി കേരളത്തിലെത്തും. വ്യാഴാഴ്ചയാണ് രാഹുൽ എത്തുക. ഈ മാസം 30, ജൂലൈ 1, 2 തീയതികളിൽ രാഹുൽ വയനാട് മണ്ഡലത്തിൽ ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. രാഹുലിന് വൻ സ്വീകരണം നൽകുമെന്ന് ഡിസിസി വ്യക്തമാക്കി.

രാഹുൽഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസിന് നേർക്ക് എസ്എഫ്‌ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായ സംഭവത്തിന് പിന്നാലെയാണ് രാഹുൽ മണ്ഡലത്തിലേക്ക് എത്തുന്നത്. രാഹുലിന്റെ എംപി ഓഫീസ് ഇന്നലെ ഉച്ചയ്ക്കാണ് ഒരുപറ്റം എസ്എഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്തത്.

പരിസ്ഥിതി ലോല ഉത്തരവിനെതിരെ എംപി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ മാർച്ച്.പ്രതിഷേധ മാർച്ച് ആക്രമസക്തമായതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top