രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; വയനാട്ടിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും

വയനാട്: കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രണ്ട് ദിവസം സ്വന്തം ലോക്‌സഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

തുടര്‍ന്ന് അന്തരിച്ച മുന്‍ എംഎല്‍എ സി.മോയിന്‍കുട്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ കലക്ടറേറ്റില്‍ ചേരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയില്‍ പങ്കെടുക്കും. ശേഷം അഡ്വ.സിദ്ദിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫിസ് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് പൊഴുതന ഗ്രാമപഞ്ചായത്തില്‍ പി.എം.ജിഎസ്.വൈ സ്‌കീമില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അച്ചൂര്‍-ചാത്തോത്ത് റോഡ് ഉദ്ഘാടനവും എംപി നിര്‍വഹിക്കും. അടുത്ത ദിവസം രാവിലെ 11 മണിയോടെ പുല്‍പള്ളി ആടിക്കൊല്ലിയിലെ ലൈബ്രറി കെട്ടിടം വിനോദ് സമുച്ചയം ഉദ്ഘാടനം ചെയ്യും.

Top