തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി രാഹുൽ ഗാന്ധി മിസോറമിലേക്ക്

ഐസ്വാൾ : തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി രാഹുൽ ഗാന്ധി മിസോറം സന്ദർശിക്കും. മൂന്ന് ദിവസങ്ങളിലായാണ് സന്ദർശനം. ഒക്ടോബർ 15, 16, 17 തീയതികളിലാണ് രാഹുല്‍ ഗാന്ധി മിസോറം സന്ദർശിക്കുന്നത്. ഒക്ടോബർ 17ന് പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മീറ്റിങ്ങിൽ പങ്കെടുത്തശേഷം രാഹുൽ തെലങ്കാനയിലേക്കു പോകും.

തെലങ്കാനയിൽ ഒക്ടോബർ 18, 19, 20 തീയതികളിൽ കോൺഗ്രസ് നടത്തുന്ന ബസ് യാത്രയിൽ രാഹുൽ പങ്കെടുക്കും. ഒക്ടോബർ പതിനെട്ടിന് തെലങ്കാനയിൽ നടക്കുന്ന ബസ് യാത്രയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി രാജസ്ഥാനിൽ പൊതുപരിപാടിയിൽ പങ്കെടുക്കും. കിഴക്കൻ രാജസ്ഥാൻ കനാൽ പദ്ധതിയുടെ ഭാഗമായി നടത്തുന്ന യാത്രയുടെ ഉദ്ഘാടനം ഖർഗെ നിര്‍വഹിക്കും.

118 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 30ന് നടക്കും. 40 അംഗ മിസോറം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ ഏഴിനു നടക്കും. നവംബർ 25നാണ് 200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ നടക്കും.

Top