‘നവസര്‍ജന്‍ യാത്ര’, രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് പര്യടനത്തിന് ഇന്ന് തുടക്കം

rahul gandhi

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് പര്യടനത്തിന് ഇന്ന് തുടക്കം.

രാഹുല്‍ ഗുജറാത്തിലെങ്ങും നടത്തുന്ന നവസര്‍ജന്‍ യാത്രയുടെ നാലാം ഘട്ടമാണ് ഇന്ന് തുടങ്ങുന്നത്. ഒബിസി, പട്ടേല്‍ വിഭാഗങ്ങള്‍ ഏറെയുള്ള വടക്ക് ഗുജറാത്തിലൂടെയാണ് രാഹുലിന്റെ യാത്ര.

കോണ്‍ഗ്രസില്‍ ചേര്‍ന്ന ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂറിന്റെ പ്രഭാവം രാഹലിന്റെ ശനിയാഴ്ചത്തെ യാത്രയില്‍ ഉടനീളം പ്രതിഫലിക്കും.

ഗാന്ധിനഗര്‍, സാബര്‍കാന്ത, ബാനസ്‌കാന്ത എന്നീ ജില്ലകളിലാണ് ആദ്യദിനത്തെ പര്യടനം. ഇതിനിടെ പാട്ടീദാര്‍ സമുദായവും കോണ്‍ഗ്രസും തമ്മിലുള്ള ചര്‍ച്ച മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായേക്കുമെന്നാണ് വിവരം.

അതേസമയം, ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപം നല്‍കും. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപിയുടെ സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത്.

Top