പിതാവിന്റെ ജന്മദിനം ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി; ബൈക്ക് മാര്‍ഗം ലഡാക്കിലേക്ക് പുറപ്പെട്ടു

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും തന്റെ പിതാവുമായ രാജീവ് ഗാന്ധിയുടെ ജന്മദിനം ഈസ്റ്റേണ്‍ ലഡാക്കിലെ പോങോങ് തടാകത്തില്‍ ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി ബൈക്ക് മാര്‍ഗം ലഡാക്കിലേക്ക് പുറപ്പെട്ടു. ഒരു ടൂറിസ്റ്റ് ക്യാംപില്‍ രാത്രി ചെലവഴിക്കുന്ന രാഹുല്‍, ലെയില്‍ 500 ഓളം യുവാക്കളുമായി സംവാദം നടത്തും.

 

View this post on Instagram

 

A post shared by Rahul Gandhi (@rahulgandhi)

രാഹുല്‍ ഗാന്ധിയുടെ ആദ്യ ലഡാക്ക് സന്ദര്‍ശനമാണിത്. തന്റെ പിതാവിന് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പാന്‍ഗോങ് തടാകമെന്ന് രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ ലഡാക്ക് സന്ദര്‍ശനമാണിത്.

30 അംഗ ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ കാര്‍ഗില്‍ തിരഞ്ഞെടുപ്പിനും അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. സെപ്തംബര്‍ 10ന് നടക്കാനിരിക്കുന്ന കാര്‍ഗില്‍ ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം രൂപീകരിച്ചു.

Top