ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി

thushar vellapally

തൃശൂർ: തൃശൂരിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിക്കും. വയനാട്ടില്‍ പൈലി വാദ്യാട്ടാണ് മത്സരിക്കുക. വയനാട്ടിൽ രാഹുൽ വന്നാൽ മാറ്റമുണ്ടാകുമെന്നും തുഷാർ പറഞ്ഞു.

നിലവില്‍ വയനാട് ബിജെപി ആവശ്യപ്പെട്ടിട്ടില്ലെന്നും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും അച്ഛന്റെ അനുഗ്രഹത്തോടെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനം എടുത്തിട്ടില്ലെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

എന്നാല്‍ രണ്ടിടത്ത് മത്സരിക്കുമെങ്കില്‍ മാത്രമായിരിക്കും രാഹുല്‍ വയനാട് പരിഗണിക്കുകയുള്ളൂവെന്നും ഒരിടത്താണെങ്കില്‍ അമേഠിയിലായിരിക്കും മത്സരിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Top