രാഹുല്‍ വെറും ‘പപ്പുഗിരി’; മോശം പ്രസ്തവന നടത്തിയ അധ്യാപകന് നിര്‍ബന്ധിത അവധി

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മോശം പ്രസ്തവന നടത്തിയ സംഭവത്തില്‍ മുംബൈ സര്‍വകലാശാല അധ്യാപകനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. നാഷണല്‍ സ്റ്റുഡന്റസ് യൂണിയന്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ സ്റ്റുഡന്റസ് ഫെഡറേഷന്‍, ഛത്ര ഭാരതി എന്നീ സംഘടനകളാണ് അധ്യാപകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നത്. കലിന ക്യാമ്പസില്‍ ഇവര്‍ വലിയ പ്രതിഷേധം തന്നെ സൃഷ്ടിച്ചിരുന്നു.

തുടര്‍ന്ന് മുംബൈ സര്‍വകലാശാല അക്കാദമി ഓഫ് തീയറ്റര്‍ ആര്‍ട്ട്‌സ് ഡയറക്ടര്‍ യോഗേഷ് സോമനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയായിരുന്ന. സര്‍വകലാശാല രജിസ്ട്രാര്‍ അജയ് ദേശ്മുഖ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം അധ്യാപകന്റെ പരാമര്‍ശങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും രജിസ്ട്രാര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു.

രാഹുല്‍ നടത്തിയ ‘സവര്‍ക്കര്‍’ പരാമര്‍ശത്തെയാണ് യോഗേഷ് ഫേസ്ബുക്കിലൂടെ പരിഹസിച്ചത്. മാത്രമല്ല രാഹുലിന്റെ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തെയും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ട്വിറ്റര്‍ അക്കൗണ്ടിലെ വീഡിയോയിലൂടെയും യോഗേഷ് രാഹുലിനെതിരെ മോശം പരാമര്‍ശം നടത്തി. സത്യത്തില്‍ രാഹുല്‍ സവര്‍ക്കറല്ല. താങ്കള്‍ നല്ല ഒരു ഗാന്ധിയും അല്ല. വെറും ‘പപ്പുഗിരി’ മാത്രമാണ് രാഹുലെന്നുമാണ് യോഗേഷ് വീഡിയോയില്‍ പറഞ്ഞത്.

Top