നരേന്ദ്ര മോദിയെ വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോടുകൂടി ട്വിറ്ററിലൂടെയാണ് രാഹുല്‍ മോദിയെ വിമര്‍ശിച്ചത്. വിമാനത്തിന് 8400 കോടി ചിലവിട്ട പ്രധാനമന്ത്രി സൈനികരുടെ സുരക്ഷയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് രാഹുല്‍ കുറിച്ചു. ഇതിനും മുമ്പും കോടികള്‍ കളഞ്ഞ് മോദി വിമാനം വാങ്ങിയതിനെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

ജവാന്മാര്‍ ബുള്ളറ്റ് പ്രൂഫ് ഇല്ലാത്ത വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഇത്രയും കോടികള്‍ മുടക്കി വിമാനം വാങ്ങിയത് ഉചിതമായ നടപടിയാണോ എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി എന്നും സ്വന്തം പ്രതിഛായയെക്കുറിച്ച് മാത്രമാണ് ചിന്തിച്ചിട്ടുള്ളതെന്നും രാഹുല്‍ വിമര്‍ശിച്ചു.

Top