ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ എപ്പോഴെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോകത്ത് വിവിധയിടങ്ങളില്‍ കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചിട്ടും ഇന്ത്യയില്‍ തുടങ്ങാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

’23 ലക്ഷം ആളുകള്‍ക്ക് ഇതിനോടകം കോവിഡ് വാക്സിന്‍ ലഭ്യമായി കഴിഞ്ഞു. ചൈന, യുഎസ്, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വിതരണം ആരംഭിച്ചു. ഇന്ത്യയില്‍ എന്ന് വരും മോദി ജീ’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

നിലവില്‍ ഇന്ത്യയില്‍ ഇതുവരെ ഒരു കോവിഡ് വാക്സിനും വിതരണത്തിന് അംഗീകാരം നല്‍കിയിട്ടില്ല. ഓക്സ്ഫഡ് അസ്ട്രസെനക്ക വാക്സിന് അടുത്ത ആഴ്ചയോടെ സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാരത് ബയോടെക്, ഫൈസര്‍ എന്നിവരുടെ വാക്സിനും അടിയന്തര ഉപഭോഗത്തിനുള്ള അംഗീകാരത്തിനായി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

Top