വൈദ്യുതി പ്രതിസന്ധി; ഇതും നെഹ്റുവിന്റെ കുറ്റമാണോ? രാഹുൽ ഗാന്ധി

ഡൽഹി: രാജ്യത്തെ വൈദ്യുതി ക്ഷാമത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തതിൽ കേന്ദ്രം ആരെയാണ് പഴിചാരാൻ പോകുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഇതും നെഹ്റുവി ന്റെ കുറ്റമാണോയെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ പരിഹസിച്ചു. കൽക്കരി, റെയിൽവേ, ഊർജ എന്നീ മന്ത്രാലയങ്ങളുടെ കഴിവില്ലായ്മയാണെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരവും വിമർശിച്ചു.

അതേസമയം, രാജ്യത്തെ കൽക്കരി പ്രതിസന്ധി ഊർജ്ജ മന്ത്രി ആർ കെ സിങ് വിലയിരുത്തി. ദില്ലി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഗുരുതര വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രി സ്ഥിതി വിലയിരുത്തിയത്. ദില്ലി സർക്കാർ ആവശ്യപ്പെട്ടതിലും കൂടുതൽ കൽക്കരി വരും ദിവസങ്ങളിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. താപവൈദ്യുത നിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗുരുതര പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് കൂടുതൽ കൽക്കരികയെത്തും.

കൽക്കരി വാഗണുകളുടെ ഗതാഗതം സുഗമമാക്കുവാൻ 42 പാസഞ്ചർ ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇതിനിടെ യുപി കൽക്കരിയുമായി പോയ കൽക്കരി വാഗൺ പാളം തെറ്റി. പതിനഞ്ച് വാഗണുകളിലായി 832 ടൺ കൽക്കരിയാണ് പാളം തെറ്റിയത്. പാളം തെറ്റിയ വാഗണുകളിൽ നിന്ന് കൽക്കരി നീക്കാൻ ശ്രമം തുടരുകയാണ്. അതിനിടെ, കൽക്കരി നീക്കത്തിന് കൂടൂതൽ വാഗണുകൾ സജ്ജമെന്ന് റെയിൽവേ അറിയിച്ചു. ഇന്ന് കൽക്കരി നീക്കത്തിന് 537 വാഗണുകൾ തയ്യാറാക്കും. ഇന്നലെ 1.7 മില്യൺ കൽക്കരി റെയിൽവേ വഴി വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി. അടുത്ത പത്ത് ദിവസം ശരാശരി പ്രതിദിനം 1.5 മില്യൻ ടൺ കൽക്കരി നീക്കമുണ്ടാകും.

Top