കർഷക സമരത്തിന് പിന്തുണ അറിയിച്ച് രാഹുൽ ഗാന്ധി

ൽഹി : കർഷക സമരത്തിന് പിന്തുണ അറിയിച്ച് രാഹുൽ ഗാന്ധി. കർഷകർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ രാഹുൽ ഗാന്ധി പ്രവർത്തകരോട് ആവശ്യപ്പെട്ടു. അവർക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും എത്തിച്ചുനൽകണമെന്നാണ് രാഹുൽ കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.

പ്രതികരണം ഇങ്ങനെ,  ‘ഈ തണുപ്പിൽ രാജ്യത്തെ കർഷകർ വീടും വയലും ഉപേക്ഷിച്ച് ഡൽഹിക്ക് വന്നിരിക്കുന്നത് കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ കരിനിയമത്തിനെതിരെ പ്രതിഷേധിക്കാനാണ്. സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തില്‍ നിങ്ങള്‍ ആര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. അന്നദാതാക്കളായ കര്‍ഷകര്‍ക്ക് ഒപ്പമോ അതോടെ പ്രധാനമന്ത്രിയുടെ മുതലാളിത്ത സുഹൃത്തുക്കള്‍ക്കൊപ്പമോ?’ ഏതായാലും രാഹുലിന്റെ കൂടി പിന്തുണ ലഭിച്ചതോടെ കർഷക സമരം ഒന്നുകൂടെ ശക്തമായിരിക്കുകയാണ്.

Top