ഇത് വെറും തുടക്കം മാത്രം; കര്‍ഷകരെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരായ കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓര്‍മിക്കുന്നത് നല്ലതാണ്. സത്യത്തിന്റെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകരെ ലോകത്തെ ഒരു സര്‍ക്കാരിനും തടയാനാകില്ല. മോദി സര്‍ക്കാരിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വരും. കൂടാതെ കരിനിയമം പിന്‍വലിക്കേണ്ടതായും വരും. ഇത് വെറും തുടക്കം മാത്രമാണ്- രാഹുല്‍ ട്വീറ്റ് ചെയ്തു.

PM को याद रखना चाहिए था जब-जब अहंकार सच्चाई से टकराता है, पराजित होता है।

सच्चाई की लड़ाई लड़ रहे किसानों को दुनिया की कोई सरकार नहीं रोक सकती।

मोदी सरकार को किसानों की माँगें माननी ही होंगी और काले क़ानून वापस लेने होंगे।

ये तो बस शुरुआत है!#IamWithFarmers
— Rahul Gandhi (@RahulGandhi) November 27, 2020

അതേസമയം, പൊലീസ് കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയിലാണ് പ്രതിഷേധക്കാര്‍ക്ക് അനുമതി ലഭിച്ചത്.

കര്‍ഷകരെ പ്രതിരോധിക്കാന്‍ പൊലീസിനു പുറമെ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്. കൂടാതെ പിന്മാറിയില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

Top