കമാന്‍ഡര്‍ ഇന്‍ ചീഫ്; മോദിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്

മുംബൈ:പ്രധാനമന്ത്രി നരേന്ദ്രമോദിയെ റഫാല്‍ ഇടപാടിലെ അഴിമതി ആരോപിച്ച് ‘കമാന്‍ഡര്‍ ഇന്‍ ചീഫ്’ എന്ന് വിശേഷിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മുംബൈയിലെ കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. ഗിര്‍ഗൗം മെട്രോപോളിറ്റന്‍ കോടതിയാണ് ഒക്ടോബര്‍ 3 ന് മുന്‍പായി കോടതിക്ക് മുമ്പാകെ ഹാജരാകാന്‍ രാഹുലിനോട് ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവായ മഹേഷ് ശ്രിശ്രിമല്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. രാഹുലിന്റെ പരിഹാസം പ്രധാനമന്ത്രിയെ മാത്രമല്ല ബി.ജെ.പി പ്രവര്‍ത്തകരെയാകെ പരിഹസിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് നരേന്ദ്രമോദിയുടെ പേര് പരാമര്‍ശിക്കാതെ ഇന്ത്യയിലെ കള്ളന്മാരുടെ കമാന്‍ഡര്‍ എന്ന പരിഹാസം രാഹുല്‍ ട്വീറ്റ് ചെയ്തത്.

Top