‘ന്യായ് യാത്രക്കിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ആക്ഷേപം’; രാഹുല്‍ഗാന്ധിക്ക് അസം പൊലീസിന്റെ സമന്‍സ്

ഗുവാഹത്തി: രാഹുല്‍ഗാന്ധിക്ക് അസം പൊലീസിന്റെ സമന്‍സ്.ന്യായ് യാത്രക്കിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നതിലാണ് നടപടി.രാഹുല്‍, കെ സി വേണുഗോപാല്‍ , ഗൗരവ് ഗോഗോയ്, ഉള്‍പ്പെടെയുള്ളവരോട് ഗുവാഹത്തി സിഐഡിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദേശം.അസമിലെ ന്യായ് യാത്ര തടഞ്ഞതിന് പിന്നാലെ പൊലീസും കോണ്‍ഗ്രസ്പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ബിജെപി നേതാവ് നല്‍കിയ മാനനഷ്ട കേസില്‍ രാഹുല്‍ഗാന്ധി ഇന്ന് സുല്‍ത്താന്‍പൂര്‍ എംപി എംഎല്‍എ കോടതിയില്‍ ഹാജരാകും . കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചക്ക് 2 മണി വരെ നിര്‍ത്തിവെക്കും.2018 നിയമസഭ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര മാനനഷ്ട കേസ് നല്‍കിയിരിക്കുന്നത്.അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുമ്പോഴാണ് രാഹുല്‍ കോടതിയില്‍ ഹാജരാകുന്നത്. നേരത്തെ കേസില്‍ സമന്‍സ് അയച്ചിരുന്നെങ്കിലും രാഹുല്‍ഗാന്ധി ഹാജരായിരുന്നില്ല.

Top