നാല് വര്‍ഷത്തെ മോദി ഭരണത്തിന് രാഹുലിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

rahul gandhi

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നാലാം വാര്‍ഷികമാഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് രാഹുല്‍ റിപ്പോര്‍ട്ട് പങ്കുവെച്ചത്.

കൃഷി, വിദേശനയം, ഇന്ധനവില, തൊഴില്‍ മേഖലകളിലെല്ലാം തന്നെ മോദി വട്ടപൂജ്യമാണെന്നും എഫ് ഗ്രേഡാണ് തനിക്ക് നല്‍കാന്‍ കഴിയുകയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. പരസ്യ വാചകങ്ങള്‍ സൃഷ്ടിക്കുന്നതിലും സ്വയം പുകഴ്ത്തുന്നതിനും എ പ്ലസ് ഗ്രേഡും, യോഗയുടെ കാര്യത്തില്‍ ബി മൈനസുമാണ് നല്‍കിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നാലാം വാര്‍ഷികം വഞ്ചനാദിനമായാണ് കോണ്‍ഗ്രസ്സ് ആചരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ കനത്ത പരാജയമാണ്. രാജ്യത്തെ സാമൂഹിക സാമ്പത്തിക മേഖലകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ക്ഷതമേല്‍പ്പിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി.

Top