ബിജെപി ഭരണത്തെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

തൊഴിലില്ലായ്മയിലും പണപ്പെരുപ്പത്തിലും കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബിജെപി ഭരണത്തിൽ പാചകവാതകത്തിന്റെയും പെട്രോളിന്റെയും വില വർധിച്ചതോടെ ‘ഗബ്ബർ സിംഗ് ടാക്‌സ്’ കൊള്ളയുടെയും, തൊഴിലില്ലായ്മയുടെയും സുനാമിയാണ് ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.

മോദി സൃഷ്ടിച്ച തടസ്സങ്ങൾ ജനങ്ങളെ തളർത്തിയെന്നും, ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ 125-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ 30 അടി വെങ്കല പ്രതിമ അനാച്ഛാദനം ചെയ്‌തതിന് ശേഷം, ആന്ധ്രാപ്രദേശിലെ ഭീമാവരത്ത് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം അമർനാഥ യാത്രാ ദുരന്തത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Top