മഴക്കെടുതി; രാഹുല്‍ ഗാന്ധി വയനാട്ടില്‍ സന്ദര്‍ശനം നടത്തുമെന്ന് മുല്ലപ്പള്ളി

Mullapally Ramachandran

കല്‍പറ്റ: വൈകാതെ രാഹുല്‍ ഗാന്ധി എം.പി വയനാട് സന്ദര്‍ശിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ദുരന്തം നടന്നതിന്റെ പശ്ചാത്തലത്തില്‍ വയനാട് സന്ദര്‍ശിക്കുവാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിരുന്നു. എന്നാല്‍, ഇസഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയെന്ന നിലയില്‍ രാഹുലിന് ആവശ്യമായിട്ടുള്ള സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും അറിയിച്ചു.

ജില്ലാ ഭരണകൂടം അനുമതി നല്‍കുന്ന പക്ഷം സന്ദര്‍ശനം സംബന്ധിച്ച് അദ്ദേഹത്തെ അറിയിക്കും. വയനാട് സന്ദര്‍ശിക്കാന്‍ രാഹുല്‍ കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആഗസ്റ്റ് 9 മുതല്‍ 12 വരെ വയനാട് സന്ദര്‍ശിക്കുവാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിരുന്നു. ആ സമയത്താണ് ലോക്‌സഭയിലെ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടി വന്നത്.

Top