സോനിപത്തില്‍ നെല്‍കര്‍ഷകര്‍ക്കൊപ്പം വിത്തെറിഞ്ഞ് രാഹുല്‍ ഗാന്ധി

രിയാനയിലെ സോനിപത്തില്‍ നെല്‍കര്‍ഷകര്‍ക്കൊപ്പം വിത്തെറിഞ്ഞ് രാഹുല്‍ ഗാന്ധി. മദീന ഗ്രാമത്തിലെ വയലുകളില്‍ എത്തി സ്വന്തമായി ട്രാക്ടര്‍ ഓടിച്ച രാഹുല്‍ കര്‍ഷകരുമായും തൊഴിലാളികളുമായും സംവദിക്കുകയും വിളയെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രാമധ്യേ വയലില്‍ പണിയെടുക്കുന്ന കര്‍ഷകരെ കണ്ട് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം നിര്‍ത്തുകയായിരുന്നു.

ശനിയാഴ്ച രാവിലെയാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നിന്ന് ഷിംലയിലേക്ക് പുറപ്പെട്ടത്. സോനിപത്തിലെ ബറോഡയിലെത്തിയപ്പോള്‍ വയലില്‍ പണിയെടുക്കുന്ന കര്‍ഷകരെ കണ്ട് വാഹനവ്യൂഹം നിര്‍ത്തുകയായിരുന്നു. വയലിലിറങ്ങിയ രാഹുല്‍ സ്വയം ട്രാക്ടര്‍ ഓടിച്ച് പാടം ഉഴുതുമറിച്ചു. രാഹുല്‍ ഗാന്ധിയെ കാണാന്‍ ഗ്രാമവാസികള്‍ തടിച്ചുകൂടി. ബറോഡയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഇന്ദുരാജ് നര്‍വാള്‍, ഗൊഹാനയില്‍ നിന്നുള്ള എംഎല്‍എ ജഗ്ബീര്‍ സിങ് മാലിക് എന്നിവരും അദ്ദേഹത്തിന്റെ വരവിനുശേഷം മദീനയിലെത്തി. നെല്‍വിതയിലും അദ്ദേഹം പങ്കെടുത്തതായി സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞു.

Top