പ്രവര്‍ത്തകരുടെ ആവശ്യം ന്യായം; ദക്ഷിണ ഇന്ത്യയില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി രാഹുല്‍

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താന്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് പറയുന്നത് ന്യായമായ ആവശ്യമാണെന്ന് രാഹുല്‍ ഗാന്ധി. പി.സി.സി.കളുടെ ആവശ്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം സീറ്റില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ആദ്യമായിട്ടാണ് പ്രതികരണം നടത്തുന്നത്. ഒരു ഹിന്ദി ദിന പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം.

‘ദക്ഷിണേന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമം നടത്തുന്നുണ്ട്. അവിടുത്തെ ജനങ്ങള്‍ അരക്ഷിതരാണ്. അവരുടെ ഭാഷയും സംസ്‌കാരവും അപകടത്തിലാണ്. മോദിയും സംഘപരിവാറുമാണ് ഇതിന് കാരണക്കാര്‍’. ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് കൊണ്ടാണ് രാഹുല്‍ ദക്ഷിണേന്ത്യയില്‍ താന്‍ മത്സരിക്കുമെന്ന് സൂചന നല്‍കിയത്.

അതേ സമയം തന്നെ അമേഠിയാണ് തന്റെ കര്‍മ മണ്ഡലമെന്ന് അഭിമുഖത്തില്‍ അദ്ദേഹം അടിവരയിടുന്നുമുണ്ട്. എന്നാല്‍ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കില്ലെന്ന് പറയാനും രാഹുല്‍ തയ്യാറായിട്ടില്ല.

Top