അമ്മയുടെയും സഹോദരന്റെയും ഉപദേശങ്ങള്‍ ഓര്‍ത്തെടുത്ത്: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അമ്മ സോണിയാ ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയും തന്ന ഉപദേശങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് പ്രിയങ്ക ഗാന്ധി.

കഷ്ടപ്പെടുന്നവരുടെ കൂടെ നില്‍ക്കണമെന്നും സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തുവാനും അവരോട് ചേര്‍ന്ന് നില്‍ക്കുവാനും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനും കഴിയണമെന്നും ഒപ്പം അവരെ രാഷ്ട്രീയധാരയിലേക്ക് കൊണ്ടുവരാന്‍ കൂടിയാകണം പ്രവത്തിക്കേണ്ടതെന്നുമുള്ള ഉപദേശങ്ങളാണ് രാഹുല്‍ ഗാന്ധി നല്‍കിയതെന്ന് പ്രിയങ്ക പറയുന്നു.

എന്നാല്‍ അമ്മ സോണിയാ ഗാന്ധിയുടെ ഉപദേശം മറ്റൊന്നായിരുന്നുവെന്നും ധാരാളം സംസാരിക്കുന്നതിലല്ല കാര്യമെന്നും സംസാരിക്കുന്ന കാര്യങ്ങളില്‍ ജാഗ്രത വേണമെന്നുമായിരുന്നെന്നും പ്രിയങ്ക വ്യക്തമാക്കി.

Top