മോദിയും, അമിത് ഷായും സ്വപ്ന ലോകത്ത്; പൗരത്വ ബില്‍ ഇന്ത്യന്‍ ആശയങ്ങള്‍ക്ക് എതിരെന്ന് രാഹുല്‍

രേന്ദ്ര മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ആയുധങ്ങള്‍ പുറത്തെടുത്ത് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെയാണ് മുന്‍ കോണ്‍ഗ്രസ് മേധാവി രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഇന്ത്യയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമാണ് പൗരത്വ ബില്‍ എന്നാണ് രാഹുലിന്റെ ആരോപണം.

‘കോണ്‍ഗ്രസ് എല്ലാവിധ വിവേചനത്തിനും എതിരാണ്. ഇന്ത്യ എല്ലാവരുടേതും ആണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. എല്ലാ സമൂഹങ്ങളും, മതങ്ങളും, സംസ്‌കാരങ്ങളും ഇതില്‍ പെടും’, രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും സ്വപ്ന ലോകത്താണ് ജീവിക്കുന്നതാണ് രാജ്യം നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് കാരണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘അമിത് ഷായും, നരേന്ദ്ര മോദിയും അവരുടെ സ്വപ്ന ലോകത്താണ്. പുറത്തുള്ള ലോകവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല. അവരുടെ സ്വപ്ന ലോകത്ത് ഓരോ വിഷയങ്ങളില്‍ സ്വപ്നം കണ്ടിരിക്കുന്നതാണ് രാജ്യത്ത് ഇത്രയും പ്രശ്‌നങ്ങള്‍ക്ക് കാരണം’, രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മോദി രാജ്യത്തെ ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറായാല്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അമുസ്ലീങ്ങളായ കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ബില്‍. കേന്ദ്ര ക്യാബിനറ്റ് അംഗീകാരം ലഭിച്ചതോടെ പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി ബില്‍ ഉടന്‍ സമര്‍പ്പിക്കും.

Top