ലോക്ക്ഡൗണ്‍ പൂര്‍ണ്ണ പരാജയം; കോവിഡിനെ കേന്ദ്രം കണ്ടത് അധികാരം പിടിച്ചെടുക്കാനുള്ള മാര്‍ഗ്ഗമായി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിട്ടാണ് ലോക്ക്ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയതെന്നും രാഹുല്‍ വിമര്‍ശിച്ചു.

കോവിഡ് പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും സംബന്ധിച്ച് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

സമൂഹത്തിലെ താഴെത്തട്ടിലുള്ളവരേയും ദരിദ്രരേയും കുടിയേറ്റ തൊഴിലാളികളേയും ലോക്ക് ഡൗണ്‍ ഗുരുതരമായി ബാധിച്ചു. അഭയം തേടാന്‍ ഒരു ഇടമില്ലാത അവര്‍ കഷ്ടപ്പെട്ടു. ലോക്ക് ഡൗണ്‍ കാലത്ത് കൊവിഡ് രോഗികളുടെ എണ്ണം പല മടങ്ങ് വര്‍ധിച്ച ഒരേ ഒരു രാജ്യമാണ് ഇന്ത്യയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

സംസ്ഥനങ്ങളേയും മുഖ്യമന്ത്രിമാരേയും മുന്‍നിര്‍ത്തി വേണമായിരുന്നു കോവിഡിനെ നേരിടാന്‍ എന്നാല്‍, ഇവിടെ അധികാരം പിടിച്ചെടുക്കാനുള്ള അവസരമായാണ് കേന്ദ്രസര്‍ക്കാര്‍ കോവിഡിനെ ഉപയോഗപ്പെടുത്തിയതെന്നും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

Top