‘നാം ഒരുമിച്ച് നില്‍ക്കും എന്റെ ഇന്ത്യ’ ചിത്രം പങ്കുവെച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വ്യത്യസ്ത മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ കൈ കോര്‍ത്ത് പിടിച്ച് നടന്നു നീങ്ങുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡെക്കാണ്‍ ഹെറാള്‍ഡ് ദിനപത്രത്തിലെ ചിത്രമാണിത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രശ്‌നത്തിലാക്കി രാജ്യം അവരുടെ ഭാവി കവര്‍ന്നെടുക്കുകയാണന്ന് ഹിജാബ് വിവാദത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ഹിജാബ് വിഷയത്തിലെ പ്രതികരണമെന്നോണമാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കര്‍ണാടകത്തിലെ ഉഡുപ്പിയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ വ്യത്യസ്ത മതത്തിലുള്‍പ്പെട്ട പെണ്‍കുട്ടികള്‍ കൈ കോര്‍ത്ത് നടന്നു പോകുന്നതിന്റെ ചിത്രമാണിത്. നാം ഒരുമിച്ച് നില്‍ക്കും എന്റെ ഇന്ത്യ എന്നാണ് ചിത്രത്തിന് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

 

Top