പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ അഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി

വയനാട്: വയനാട്ടിലെ പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ അഭ്യര്‍ഥന. അവശ്യ സാധനങ്ങളുടെ ലിസ്റ്റ് ഉള്‍പ്പടെയാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കളക്ഷന്‍ സെന്ററുകളുടെ വിലാസവും നല്‍കിയിട്ടുണ്ട്.

തന്റെ ലോക്‌സഭാ മണ്ഡലമായ വയനാട്ടില്‍ പ്രളയത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് വീടു നഷ്ടപ്പെട്ടുവെന്നും അവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണെന്നും രാഹുല്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Top