മോദി ഭരിക്കുമ്പോള്‍ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം ചെറുപ്പക്കാര്‍ക്കു തൊഴില്‍ ലഭിക്കില്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏതാനും വന്‍കിട വ്യവസായികള്‍ക്കു വേണ്ടി മാത്രമാണു മോദി പ്രവര്‍ത്തിക്കുന്നത്. നീതിക്കായി യുവാക്കള്‍ പ്രക്ഷോഭം ആരംഭിക്കുന്ന ദിവസം മോദി സര്‍ക്കാരിന്റെ പതനം ആരംഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.

തൊഴിലില്ലായ്മ, പെഗസസ്, വിവാദ കൃഷി നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പാര്‍ലമെന്റിലേക്കു സംഘടിപ്പിച്ച പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.

 

Top