കോവിഡ്; കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി

സുല്‍ത്താന്‍ ബത്തേരി: കേരളത്തിനെതിരായി കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമര്‍ശനം ഉയര്‍ത്തുന്നത് ശരിയല്ലെന്നും രാഹുല്‍ വ്യക്തമാക്കി.

പുതിയ കര്‍ഷക നിയമങ്ങള്‍ രാജ്യത്തിന് തന്നെ എതിരാണ്. കര്‍ഷകരുടെ ജീവിതത്തെ ഇത് ദുരിതപൂര്‍ണമാക്കും. വയനാട്ടിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തൃപ്തികരമായാണ് മുന്നോട്ട് പോകുന്നത്. ഇന്നത്തെ യോഗവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം നിര്‍ഭാഗ്യകരമാണ്. വയനാട്ടിലെ സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം ഒഴിവാക്കിയതില്‍ പരാതിയില്ലെന്നും രാഹുല്‍ പറഞ്ഞു.

Top