നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ഥാനാര്‍ഥി നിര്‍ണയം സുതാര്യമാക്കണമെന്ന് യുഡിഎഫ് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപെട്ടു. അനുഭവ സമ്പത്തുള്ളവരും യുവതയും ചേരുന്ന സ്ഥാനാര്‍ത്ഥി പട്ടിക വേണം തയാറാക്കാന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ താഴെതട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി കോണ്‍ഗ്രസ് പ്രകടന പത്രിക തയാറാക്കണമെന്ന് നിര്‍ദേശിച്ചതായി രാഹുല്‍ ഗാന്ധി അറിയിച്ചു.

ജനങ്ങളിലെ വിശ്വാസം കാത്തു സൂക്ഷിക്കുകയാണ് ജനപ്രതിനിധികളുടെ പ്രഥമ കടമയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി എത്തിയതാണ് രാഹുല്‍. പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെ യുഡിഎഫ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ വച്ചു തന്നെ യുഡിഎഫ് നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.

 

Top