രാജ്യത്തെ വ്യവസായ മേഖല വലിയ പ്രതിസന്ധിയില്‍; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ വ്യവസായ മേഖല വലിയ പ്രതിസന്ധി നേരിടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാസങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ധിച്ച് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും രാഹുല്‍ പറഞ്ഞു.

വ്യവസായങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാര്‍ത്ത സഹിതമായിരുന്നു രാഹുലിന്റെ ട്വീറ്റ്.

‘ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ തകര്‍ച്ചയിലാണ്. വന്‍കിട കമ്പനികളും ബാങ്കുകളും അതിസമ്മര്‍ദത്തിലാണ്. സാമ്പത്തിക ‘സുനാമി’ വരുന്നുണ്ടെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ബി.ജെ.പിയും മാധ്യമങ്ങളും അത് പരിഹസിച്ച് തള്ളുകയായിരുന്നു.’ – രാഹുല്‍ ട്വീറ്റ് ചെയ്തു.

Top