കരുതലുള്ള ജനങ്ങള്‍ മോദി സര്‍ക്കാരിന് അര്‍ബന്‍ നക്‌സലുകളെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭിന്നാഭിപ്രായം പങ്കുവെക്കുന്ന വിദ്യാര്‍ഥികള്‍ ദേശവിരുദ്ധരും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഖലിസ്ഥാനികളാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

For Modi Govt:

Dissenting students are anti-nationals.
Concerned citizens are urban naxals.
Migrant labourers are Covid carriers.
Rape victims are nobody.
Protesting farmers are Khalistani.

And
Crony capitalists are best friends.
— Rahul Gandhi (@RahulGandhi) December 15, 2020

കരുതലുള്ള ജനങ്ങള്‍ മോദി സര്‍ക്കാരിന് അര്‍ബന്‍ നക്‌സലുകളാണ്, കുടിയേറ്റ തൊഴിലാളികള്‍ കൊവിഡ് പരത്തുന്നവരും, ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടവര്‍ ആരുമല്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ കുത്തക മുതലാളിമാരാണ് കേന്ദ്രസര്‍ക്കാറിന്റെ ഉറ്റ സുഹൃത്തുക്കളെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

Top