കൊവിഡ് ആരംഭിച്ചതിന് ശേഷം 9% ചെറുകിട സംരംഭങ്ങള്‍ അടച്ചുപൂട്ടിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ആരംഭിച്ചതിന് ശേഷം 9 ശതമാനം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) അടച്ചുപൂട്ടിയെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്ര നയങ്ങള്‍ ഗുണം ചെയ്യുന്നത് മോദിയുടെ സുഹൃത്തുക്കള്‍ക്ക് മാത്രമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

‘എം.എസ്.എം.ഇകളില്‍, ഞാന്‍ ഗവണ്‍മെന്റിനോട് ചില ഗൗരവമേറിയ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അതിന് മറുപടിയായി, കൊവിഡ് കാലയളവില്‍ 9 ശതമാനം എം.എസ്.എം.ഇകള്‍ അടച്ചുപൂട്ടിയതായി അവര്‍ സമ്മതിച്ചു. അതിനര്‍ത്ഥം ‘സുഹൃത്തുക്കള്‍ക്ക്’ ആനുകൂല്യങ്ങള്‍, ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥ, ജോലികള്‍, എല്ലാം പൂര്‍ത്തിയായി’ ഗാന്ധി ട്വീറ്റ് ചെയ്തു.

നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് 2020 ഓഗസ്റ്റില്‍ 32 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 5,774 എംഎസ്എംഇകളെ ഉള്‍പ്പെടുത്തി ഒരു ഓണ്‍ലൈന്‍ സര്‍വേ നടത്തി. എംഎസ്എംഇകളില്‍ 91 ശതമാനം എംഎസ്എംഇകളും പ്രവര്‍ത്തനക്ഷമമാണെന്നും കൊവിഡിന്റെ ആഘാതം കാരണം 9 ശതമാനം അടച്ചുപൂട്ടിയതായും കണ്ടെത്തിയെന്ന് രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര മന്ത്രി നാരായണ്‍ റാണെ ലോക്‌സഭയില്‍ പറഞ്ഞിരുന്നു.

Top