ഇഎംസിസി കരാര്‍ പുറത്തുവന്നപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് രാഹുല്‍ ഗാന്ധി

കൊച്ചി: ഇഎംസിസി കരാര്‍ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ കമ്പനിയുമായി സര്‍ക്കാര്‍ രഹസ്യമായി കരാര്‍ ഒപ്പിട്ടു, അത് എന്തിനാണെന്നും മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാന്‍ ചങ്കൂറ്റമില്ലാത്തതിനാലാണ് സര്‍ക്കാര്‍ കരാര്‍ രഹസ്യമാക്കിയതെന്നും രാഹുല്‍ പറഞ്ഞു.

മോഷണമുതലുമായി കള്ളനെ പിടിക്കുമ്പോള്‍ താന്‍ മോഷ്ടിച്ചില്ലെന്ന് പറയുന്നതു പോലെയാണ് കരാര്‍ പുറത്തുവന്നപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്നും രാഹുല്‍ പരിഹസിച്ചു. വൈപ്പിനില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ചെറുപ്പക്കാര്‍ നിരാശരാണ്. ഇടതുപക്ഷ പോഷകസംഘടനാംഗങ്ങള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് ജോലി ലഭിക്കുന്നത്. ചെറുപ്പക്കാര്‍ക്കും പരിചയ സമ്പന്നര്‍ക്കും പ്രാധാന്യമുള്ള സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയിലെ അംഗങ്ങള്‍ വിജയിച്ച് നിയമസഭയിലെത്തിയാല്‍ കേരളത്തിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നും രാഹുല്‍ പറഞ്ഞു.

 

Top