പുതിയ അധ്യക്ഷന്‍ ആരെന്ന് തീരുമാനിക്കുന്നത് താനല്ല; രാജിയില്‍ മാറ്റമില്ലെന്നും രാഹുല്‍

ന്യൂഡല്‍ഹി: അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരെന്ന് നിശ്ചയിക്കുന്നത് താനല്ല എന്ന് രാഹുല്‍ ഗാന്ധി. തീരുമാനം തന്റേതായിരിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നും രാഹുല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി നേരിട്ടതിന് ശേഷം പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയുന്നതിനായി രാഹുല്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ലോക്സഭാ കക്ഷിനേതൃസ്ഥാനവും രാഹുല്‍ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയതോടെ മുതിര്‍ന്ന നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിയെ പാര്‍ട്ടി തിരഞ്ഞെടുത്തിരുന്നു.

മെയ് 25 ന് നടന്ന പ്രവര്‍ത്തക സമിതിയിലായിരുന്നു രാഹുല്‍ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്.യോഗം രാഹുലിന്റെ രാജി ആവശ്യം തള്ളിയിരുന്നു. തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

Top