രാഹുല്‍ ഗാന്ധിയെ രാഹുല്‍ ഈശ്വറുമായി താരതമ്യം ചെയ്തത് ശരിയായ നടപടിയല്ലെന്ന് മുല്ലപ്പള്ളി

Mullapally Ramachandran

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അയ്യപ്പ ധര്‍മസേന നേതാവ് രാഹുല്‍ ഈശ്വറുമായി താരതമ്യം ചെയ്ത സംഭവം ശരിയായ നടപടിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഈശ്വര്‍ ആരാണെന്ന് അറിയുന്നവര്‍ ആരും ഇത്തരം നാണംകെട്ട പ്രവൃത്തികള്‍ ചെയ്യില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

നേരത്തെ, യുവ എംഎല്‍എ വി.ടി.ബല്‍റാമാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഇത്തരത്തില്‍ പോസ്റ്റിട്ടത്. രാഹുല്‍ ഈശ്വറല്ല രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് പ്രസിഡന്റെന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റില്‍ പറഞ്ഞത്.

Top