തരൂര്‍ പിന്നിലാക്കി; ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍

rahul

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: തരൂരിനെ മറി കടന്ന് ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി മുന്നില്‍. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന കോണ്‍ഗ്രസ്സ് നേതാവ് എന്ന സ്ഥാനം ഇനി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വന്തം. ഇത്രയും നാള്‍ ആ പദവി ശശീ തരൂരിന് സ്വന്തമായിരുന്നു.

6.77 ദശലക്ഷം(6,771,149) ആളുകളാണ് നിലവില്‍ രാഹുലിനെ പിന്തുടരുന്നത്. അതേസമയം 6.7 ദശലക്ഷം(6,696,520) പേരാണ് ട്വിറ്ററില്‍ തരൂരിനെ പിന്തുടരുന്നത്. ട്വിറ്ററില്‍ രാഹുല്‍ തന്നെ മറികടന്നതില്‍ സന്തോഷമേയുള്ളുവെന്ന് തരൂര്‍ പ്രതികരിച്ചു. ട്വിറ്ററില്‍ സജീവമാകാന്‍ രാഹുലിനോട് വര്‍ഷങ്ങളായി പറയാറുണ്ടായിരുന്നതായും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

rahulgandhi

അതേസമയം ട്വിറ്ററില്‍ മാത്രമല്ല മറ്റ് സാമൂഹിക മാധ്യമങ്ങളിലും രാഹുലിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ മേധാവി ദിവ്യ സ്പന്ദന പറഞ്ഞു.42.3 ദശലക്ഷം(42,290543) ആളുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നത്.

Top