‘രാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജിലെ പോകാറുള്ളൂ’- ജോയ്സ് ജോര്‍ജ്ജ്

ഇടുക്കി: രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗവുമായി മുന്‍ എംപി ജോയ്സ് ജോര്‍ജ്. എറണാകുളം സെന്റ്‌ തെരേസസ് കോളജ് വിദ്യാർഥികളെ രാഹുല്‍ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമർശം. ഇരട്ടയാറിലെ എം.എം മണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു വിവാദ പ്രസംഗം.

“എന്‍റെ പൊന്നു മക്കളെ രാഹുൽ ഗാന്ധി വരുമ്പോൾ വളയാനും കുനിയാനും ഒന്നും പോയേക്കല്ലേ.. പുള്ളി പെണ്ണൊന്നും കെട്ടിയിട്ടില്ല. കുഴപ്പക്കാരനാന്നാ പറയുന്നേ” എന്നായിരുന്നു ജോയ്സിന്റെ പരാമർശം.”വിവാദ പ്രസംഗം തന്റെ ഫേസ്ബുക്ക് പേജിലൂടെ ജോയ്സ് ലൈവ് ചെയ്തിരുന്നു.

ജോയ്സിന്റെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചിരിക്കുന്നു. അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. ജോയ്സ് അപമാനിച്ചത് വിദ്യാർഥിനികളെ കൂടിയാണെന്ന് ഡീന്‍ പറഞ്ഞു.

 

Top