സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്തയാളെ ധനമന്ത്രിയാക്കിയാല്‍ ഇ​ങ്ങ​നെ​യി​രി​ക്കും ;രാ​ഹു​ല്‍

മ​ല​പ്പു​റം : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി രം​ഗ​ത്ത്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ഇത്രയധികം കുറയാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്ത ആളെയാണ് മോദി ധനമന്ത്രിയാക്കിയത്. മോദി ഭരിക്കുമ്പോള്‍ ആര്‍ക്കും ചോദ്യം ചോദിക്കാനുള്ള അവകാശം ഇല്ല. ഉള്ളിയുടെ വിലവര്‍ധനയെ പ്രതിരോധിക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കഴിയുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

ധനമന്ത്രിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം രംഗത്തെത്തിയിരുന്നു. ഉള്ളിക്ക് പകരം വെണ്ണപ്പഴമാണോ ധനമന്ത്രി കഴിക്കുന്നത് എന്നായിരുന്നു ചിദംബരത്തിന്‍റെ പരിഹാസം.

Top