കേരളത്തില്‍ ന്യായ് നടപ്പായാല്‍ ഒരു പാവപ്പെട്ടവന്‍ പോലും ഉണ്ടാകില്ല; രാഹുല്‍ ഗാന്ധി

കോഴിക്കോട്: ബഫര്‍ സോണ്‍ നിര്‍ദേശം കേന്ദ്രത്തിന് നല്‍കിയത് സംസ്ഥാന സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോഴിക്കോട് കൂടരഞ്ഞിയിലെ പ്രചാരണ പരിപാടികളില്‍ സംസാരിക്കവേയാണ് സര്‍ക്കാരിനെതിരെ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്.

കര്‍ഷകരുടെ ക്ഷേമത്തിന് യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യായ്പദ്ധതി നടപ്പായാല്‍ കേരളത്തില്‍ ഒരു പാവപ്പെട്ടവന്‍ പോലും ഉണ്ടാകില്ല. പദ്ധതിയിലൂടെ മാസം 6000 രൂപ നല്‍കും. ഈ പദ്ധതി കേരളത്തിന്റെ സമ്പദ്‌രംഗത്തെ മാറ്റി മറിക്കും. സിഐഎ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള ഒന്നര കിലോമീറ്റര്‍ വായുപരിധിയെ ബഫര്‍ സോണാക്കാനുള്ള വിജ്ഞാപനമാണ് ബത്തേരി നിയമസഭാ മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം.

Top